പൂനൂർ: എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ സാഹിത്യോത്സവിൻ്റെ ഭാഗമായി വളണ്ടിയർ സംഗമം നടത്തി.
സാഹിത്യോത്സവ് സ്വാഗത സംഘം ജ. കൺവീനർ റാഫി അഹ്സനി കാന്തപുരം ഉദ്ഘാടനം നടത്തി സംസാരിച്ചു. സയ്യിദ് സഹൽ മഷ്ഹൂർ, സയ്യിദ് ഉബൈബ് തങ്ങൾ, സാജിദ് മങ്ങാട്, എന്നിവർ സംസാരിച്ചു. എസ് എസ് എഫ് പൂനൂർ ഡിവിഷൻ ജ. സെക്രട്ടറി മുഹമ്മദ് അജീർ സ്വാഗതവും ഡിവിഷൻ സെക്രട്ടറി നൗഷർ വാൻ എം എം പറമ്പ് നന്ദിയും പറഞ്ഞു.
ജൂലൈ 1 മുതൽ 5 വരെ നടക്കുന്ന സാഹിത്യോത്സവിൽ 10 ഡിവിഷനുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിഭകളുടെ കലാ മത്സരങ്ങൾക്ക് പുറമെ, സാഹിത്യ ക്യാമ്പ്, സെമിനാർ, പുസ്തകോത്സവം, ആത്മീയ സമ്മേളനം, വിവിധ വിഷയങ്ങളിലുള്ള സെഷനുകൾ എന്നിവ നടക്കും.
