പൂനൂർ: ഇസ്ലാമിക മൂല്യങ്ങളെ ശിഥിലീകരിക്കാനുള്ള ശ്രമങ്ങൾക്ക് തടയിടാൻ പൂർവികർ നടത്തിയ ശ്രമങ്ങളുടെ നൂറാം വാർഷികമാണ് സെന്റിനറിയിലൂടെ നടപ്പാക്കുന്നതെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സുലൈമാൻ സഖാഫി മാളിയേക്കൽ പറഞ്ഞു. എസ് എസ് എഫ് സൗത്ത് ജില്ലാ സാഹിത്യോത്സവിന്റെ ഭാഗമായി പൂനൂരിൽ സംഘടിപ്പിച്ച സമസ്തയോരം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂല്യശോഷണവും വൈരുദ്ധ്യങ്ങളും നിറഞ്ഞ നിറഞ്ഞ ഓരോ കൈകടത്തലുകളെയും സമയബന്ധിതമായി പ്രതിരോധിച്ചവരാണ് പണ്ഡിതർ ലോകമെങ്ങും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള മുസ്ലിം ജമാഅത്ത് പൂനൂർ സോൺ ഫിനാൻസ് സെക്രട്ടറി അബ്ദുനാസർ സഖാഫി പൂനൂർ ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡൻ്റ് ഷാദിൽ നൂറാനി ചെറുവാടി അധ്യക്ഷത വഹിച്ചു.
ജില്ലാ എക്സിക്യൂട്ടീവ് സിറാജ് സഖാഫി നെരോത്ത് ആമുഖഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ശുഹൈബ് കുണ്ടുങ്ങൽ സംസാരിച്ചു. സൗത്ത് ജില്ല ഫിനാൻസ് സെക്രട്ടറി സയ്യിദ് ജാബിർ കായലം, സെക്രട്ടറി ആഷിക് സഖാഫി കാന്തപുരം തുടങ്ങിയവർ സംസാരിച്ചു.

