പൂനൂര്‍: എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ സാഹിത്യോത്സവിനോടനുബന്ധിച്ചുള്ള ആത്മീയ സമ്മേളനം ഇന്ന് വൈകിട്ട് ഏഴുമണിക്ക് പൂനൂർ ടൗണിൽ നടക്കും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തും. അവേലത്ത്
സയ്യിദ് അബ്ദുല്ലത്തീഫ് അഹ്ദൽ അധ്യക്ഷത വഹിക്കും.
എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ആമുഖഭാഷണം നടത്തും.
ജൂലൈ 4,5 തീയതികളിൽ നടക്കുന്ന മത്സര പരിപാടികളില്‍ 10 ഡിവിഷനുകളില്‍ നിന്ന് 2000ത്തില്‍ പരം വിദ്യാര്‍ഥികള്‍ 175 ഇനങ്ങളിലായി മാറ്റുരയ്ക്കും. .

