Poonoor DivisonPoonoor Divison
HomeAboutNewsGalleryEvents
News
Poonoor DivisonPoonoor Divison
Poonoor Divison

Poonoor Divison

SSF Poonoor Division Committee. Education, ethical progression, and socio-cultural empowerment.

Quick Links
  • About
  • News
  • Gallery
  • Videos
Contact
  • ssfpoonoordivision@gmail.com
  • 70258 62848
  • Opp: Juma Masjid, Poonoor, Unnikulam PO, 673574 Kozhikode, Kerala
© SSF Poonoor Division. All rights reserved.
HomeNewsGallery
  1. Home›
  2. News›
  3. പൂനൂരിന്റെ വികസന ചർച്ച ശ്രദ്ധേയമായി
പൂനൂരിന്റെ വികസന ചർച്ച ശ്രദ്ധേയമായി
Poonoor Sahityotsav 26

പൂനൂരിന്റെ വികസന ചർച്ച ശ്രദ്ധേയമായി

Jul 02, 2026·1 min read

പൂനൂർ: എസ്എസ്എഫ് കോഴിക്കോട് സൗത്ത് ജില്ലാ സാഹിത്യോത്സവിന്റെ ഭാഗമായി സംഘടിപ്പിച്ച ചർച്ച നാടിൻ്റെ വികസന മുന്നേറ്റത്തിൽ ശ്രദ്ധേയമായി. 'നമ്മളെന്നാണ് വികസനത്തിന്റെ പാലം കടക്കുക' എന്ന ശീർഷകത്തിലാണ് ചർച്ച സംഘടിപ്പിച്ചത്. പൂനൂരിനെയും പരിസരപ്രദേശങ്ങളെയും ഉൾപ്പെടുത്തി ഭരണ കേന്ദ്രങ്ങളുടെ സഹായത്തോടെ സമഗ്രമായ പ്ലാൻ തയ്യാറാക്കി അതിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടത്തി നാടിൻ്റെ വികസനം യാഥാർത്ഥ്യമാക്കാനും ചർച്ചയിൽ അഭിപ്രായങ്ങൾ ഉയർന്നു. പഞ്ചായത്തിന്റെയും സർക്കാറിന്റെയും നാട്ടുകാരുടെയും സഹായത്തോടെ പൂനൂരിൽ അടിയന്തരമായി നടപ്പിലാക്കേണ്ട ഭൗതിക സൗകര്യങ്ങൾ പരിപാടിയിൽ ചർച്ചയായി. മിനി ബസ് സ്റ്റാൻഡ്, മിനി സിവിൽ സ്റ്റേഷൻ, പൊതു ശൗചാലയം എന്നിവ പൂനൂരിൽ അടിയന്തരമായി നടപ്പാക്കേണ്ടത് ആവശ്യകതയും ചർച്ചയിൽ വന്നു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെയും സാങ്കേതികതയുടെയും സാധ്യതകളെ ഉപയോഗപ്പെടുത്തുന്ന പുതിയ കോഴ്സുകൾ കോളേജിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടും അഭിപ്രായങ്ങൾ ഉയർന്നു.

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ കുറുമ്പൊയിൽ, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ അബ്ദുള്ള മാസ്റ്റർ കാന്തപുരം, വ്യാപാരി പ്രതിനിധി മുനവ്വർ അബൂബക്കർ, കേരള മുസ്ലിം ജമാഅത്ത് സോൺ സെക്രട്ടറി അബ്ദുസമദ് മാസ്റ്റർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അഡ്വ. ഫിർദൗസ് മൻസൂർ മോഡറേറ്ററായി.

Share this news
WhatsApp Tweet
Read More

Related News

സമസ്തയോരം

Jul 03, 2026

സൗത്ത് ജില്ലാ സാഹിത്യോത്സവ്; ആത്മീയ സമ്മേളനം ഇന്ന്.

Jul 02, 2026
ജില്ലാ സാഹിത്യോത്സവിന് പതാക ഉയർന്നു

ജില്ലാ സാഹിത്യോത്സവിന് പതാക ഉയർന്നു

Jul 02, 2026