പൂനൂർ: എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ സാഹിത്യോത്സവ് പന്തൽ കാൽനാട്ടൽ കർമ്മം ഇന്ന് വൈകുന്നേരം 4 മണിക്ക് പൂനൂരിൽ നടക്കും. സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലത്ത് നേതൃത്വം നൽകും. സയ്യിദ് അബ്ദുല്ലത്തീഫ് അഹ്ദൽ, സയ്യിദ് അബ്ദുസ്സബൂർ ബാഹസൻ, സയ്യിദ് അലവി മശ്ഹൂർ ആറ്റതങ്ങൾ, സയ്യിദ് അൻസാർ അഹ്ദൽ, വി ബീരാൻ കുട്ടി ഫൈസി, അബ്ദുൽ നാസർ സഖാഫി പൂനൂർ, എകെ അബൂബക്കർ മുസ്ലിയാർ കട്ടിപ്പാറ, എപി അബ്ദുറഹ്മാൻ, അബ്ദുൽ ഹമീദ് സഖാഫി മങ്ങാട്, സാദിഖ് സഖാഫി മഠത്തുംപൊയിൽ, അബു സാലിഹ് സഖാഫി, അബ്ദുൽ ജലീൽ അഹ്സനി, റഫീഖ് സഖാഫി, റാഫി അഹ്സനി, ശാദിൽ നൂറാനി എന്നിവർ സംബന്ധിക്കും. ജൂലൈ 1 മുതൽ 5 വരെ നടക്കുന്ന സാഹിത്യോത്സവിൽ 10 ഡിവിഷനുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിഭകളുടെ കലാ മത്സരങ്ങൾക്ക് പുറമെ, സാഹിത്യ ക്യാമ്പ്, സെമിനാർ, കരിയർ ഗാല, ആത്മീയ സമ്മേളനം, വിവിധ വിഷയങ്ങളിലുള്ള സ്ഷനുകൾ എന്നിവ നടക്കും.
Poonoor Sahityotsav 26സാഹിത്യോത്സവ് പന്തൽ കാൽനാട്ടൽ ഇന്ന്
Jun 19, 2026·1 min read
