പൂനൂർ: എസ് എസ് എഫ് മുപ്പത്തി മൂന്നാമത് എഡിഷൻ കോഴിക്കോട് സൗത്ത് ജില്ലാ സാഹിത്യോത്സവിന്റെ ഭാഗമായി പൂനൂരിൽ വെച്ച് സദർ കോൺക്ലേവ് സംഘടിപ്പിച്ചു. പൂനൂർ, കട്ടിപ്പാറ, ഉണ്ണികുളം റെയിഞ്ചുകളിലെ മുഴുവൻ സദർ ഉസ്താദുമാരും സംഗമത്തിൽ പങ്കെടുത്തു.
പൂനൂർ ഇഷാഅതിൽ നടന്ന സംഗമത്തിൽ സാഹിത്യോത്സവ് സ്വാഗതസംഘം ജ. കൺവീനർ മുഹമ്മദ് റാഫി അഹ്സനി കാന്തപുരം അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ സയ്യിദ് അബ്ദുല്ലത്തീഫ് അഹ്ദൽ അവേലം ആമുഖ ഭാഷണം നടത്തി സംസാരിച്ചു. കെ എം ജെ പൂനൂർ സോൺ ഫി. സെക്രട്ടറി അബ്ദുൽ നാസർ സഖാഫി പൂനൂർ ഉദ്ഘാടനം ചെയ്തു. എസ് എം എ സ്റ്റേറ്റ് സെക്രട്ടറി മുഹമ്മദലി സഖാഫി വള്ളിയാട് വിഷയാവതരണം നടത്തി സംസാരിച്ചു. ജില്ലാ സാഹിത്യോത്സവ് ഭംഗിയാക്കുന്നതിന് ആവശ്യമായ ചർച്ചകൾ സംഗമത്തിൽ നടന്നു. എസ് എസ് എഫ് പൂനൂർ ഡിവിഷൻ പ്രസിഡൻ്റ് ശഹീർ സഖാഫി സ്വാഗതവും എസ് എസ് എഫ് പൂനൂർ ഡിവിഷൻ ജനറൽ സെക്രട്ടറി അജീർ നന്ദിയും പറഞ്ഞു.
