പൂനൂർ: എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ സാഹിത്യോത്സവ് പന്തൽ കാൽനാട്ടൽ കർമ്മം നടത്തി. സയ്യിദ് അലവി മശ്ഹൂർ ആറ്റതങ്ങൾ നേതൃത്വം നൽകി. അബ്ദുൽ നാസർ സഖാഫി പൂനൂർ, സ്വാദിഖ് അറപ്പീടിക, എപി അബ്ദുറഹ്മാൻ, അബ്ദുൽ ഹമീദ് സഖാഫി മങ്ങാട്, സാദിഖ് സഖാഫി മഠത്തുംപൊയിൽ, അബ്ദുൽ ജലീൽ അഹ്സനി, റഫീഖ് സഖാഫി മഠത്തും പൊയിൽ, റാഫി അഹ്സനി കാന്തപുരം, ഫായിസ് എം എം പറമ്പ്, ആഷിഖ് സഖാഫി കാന്തപുരം, അബ്ബാസ് കാന്തപുരം, ശഹീർ സഖാഫി, മുഹമ്മദ് അജീർ എന്നിവർ സംബന്ധിച്ചു.
പന്തൽ കാൽ നാട്ടുന്നതിന് മുന്നോടിയായി അവേലത്ത്, മടവൂർ മഖാമുകളിൽ സിയാറത്തുകൾ നടന്നു. ജൂലൈ 1 മുതൽ 5 വരെ നടക്കുന്ന സാഹിത്യോത്സവിൽ 10 ഡിവിഷനുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിഭകളുടെ കലാ മത്സരങ്ങൾക്ക് പുറമെ, സാഹിത്യ ക്യാമ്പ്, സെമിനാർ, കരിയർ ഗാല, ആത്മീയ സമ്മേളനം, വിവിധ വിഷയങ്ങളിലുള്ള സെഷനുകൾ എന്നിവ നടക്കും.

