Poonoor DivisonPoonoor Divison
HomeAboutNewsGalleryEvents
News
Poonoor DivisonPoonoor Divison
Poonoor Divison

Poonoor Divison

SSF Poonoor Division Committee. Education, ethical progression, and socio-cultural empowerment.

Quick Links
  • About
  • News
  • Gallery
  • Videos
Contact
  • ssfpoonoordivision@gmail.com
  • 70258 62848
  • Opp: Juma Masjid, Poonoor, Unnikulam PO, 673574 Kozhikode, Kerala
© SSF Poonoor Division. All rights reserved.
HomeNewsGallery
  1. Home›
  2. News›
  3. എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന് ഇന്ന് കൊടി ഉയരും
എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന് ഇന്ന് കൊടി ഉയരും
Poonoor Sahityotsav 26

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന് ഇന്ന് കൊടി ഉയരും

Jul 01, 2026·1 min read

കോഴിക്കോട്: എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ സാഹിത്യോത്സവിന് ഇന്ന് (ബുധന്‍) പൂനൂരിൽ കൊടി ഉയരും. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് അബ്ദുല്ലത്വീഫ് അഹ്ദല്‍ അവേലത്ത് വൈകിട്ട് അഞ്ച് മണിക്ക് പതാക ഉയര്‍ത്തുന്നതോടെയാണ് സാഹിത്യോത്സവിന് തുടക്കമാകുന്നത്.

ശനിയാഴ്ച വൈകിട്ട് നാലിന് പ്രമുഖ മാധ്യമ പ്രവർത്തകൻ ( ദ വയര്‍ സ്ഥാപക എഡിറ്റര്‍) സിദ്ധാര്‍ഥ് വരദരാജനാണ് മുപ്പത്തിമൂന്നാമത് ജില്ലാ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യുന്നത്. 'ഹിറ്റ്‌സ് ഡിഫ്രന്‍ഡ്' എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ സാഹിത്യോത്സവ് നടക്കുന്നത്. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ശാദില്‍ നൂറാനി അധ്യക്ഷത വഹിക്കും. കേരള മുസ്്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരി മുഖ്യാതിഥിയാകും. എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അബൂബക്കര്‍ സന്ദേശ പ്രഭാഷണം നടത്തും. സയ്യിദ് അലി ബാഫഖി പ്രാര്‍ഥന നിര്‍വഹിക്കും. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, എസ് എസ് എഫ് ദേശീയ പ്രസിഡന്റ് സി പി ഉബൈദുല്ല സഖാഫി, എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി പി വി അഹ്‌മദ് കബീര്‍ എളേറ്റില്‍ സംസാരിക്കും.

ശനി, ഞായര്‍ ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ ജില്ലയിലെ 10 ഡിവിഷനുകളില്‍ നിന്നായി 2000ത്തില്‍ പരം വിദ്യാര്‍ഥികളാണ് 175 ഇനങ്ങളിലായി മാറ്റുരക്കുന്നത്. എല്‍ പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, ജൂനിയര്‍, സീനിയര്‍, ക്യാമ്പസ്, പാരലല്‍ വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്.

ഇതിന്റെ ഭാഗമായി മിഴിവ് 2.0 സാഹിത്യക്യാമ്പ്, കരിയര്‍ കോംപസ് തുടങ്ങിയവ ശനി, ഞായര്‍ ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച വൈകിട്ട് 6.30ന് നടക്കുന്ന ആത്മീയ സമ്മേളനത്തില്‍ സമസ്ത സെക്രട്ടറി പേരോട് അബ്ദുര്‍റഹ്‌മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും.

ഇതിന്റെ മുന്നോടിയായി അവേലത്ത് സാദാത്ത് മഖാം സിയാറത്തും പതാക വരവും നടക്കും.

Share this news
WhatsApp Tweet
Read More

Related News

സമസ്തയോരം

Jul 03, 2026
പൂനൂരിന്റെ വികസന ചർച്ച ശ്രദ്ധേയമായി

പൂനൂരിന്റെ വികസന ചർച്ച ശ്രദ്ധേയമായി

Jul 02, 2026

സൗത്ത് ജില്ലാ സാഹിത്യോത്സവ്; ആത്മീയ സമ്മേളനം ഇന്ന്.

Jul 02, 2026