Poonoor Sahityotsav 26

കോഴിക്കോട് സൗത്ത് ജില്ലാ സാഹിത്യോത്സവ്; സജ്ജരായി ഖിദ്മ കോർ

Jul 01, 2026·1 min read

പൂനൂർ: എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ സാഹിത്യോത്സവിൻ്റെ ഭാഗമായി പൂനൂർ മർക്കസ് ഗാർഡനിൽ ഖിദ്മ കോർ അംഗങ്ങൾ സംഗമിച്ചു. സാഹിത്യോത്സവിനോടനുബന്ധിച്ചുള്ള എസ് എസ് എഫ് പ്രവർത്തകരുടെ കൂട്ടായ്മയാണ് ഖിദ്മ കോർ.

സംഗമം എസ് എസ് എഫ് ഇന്ത്യ എക്സിക്യൂട്ടീവ് സെക്രട്ടറി എം എസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പൂനൂർ ഡിവിഷൻ പ്രസിഡൻ്റ് ശഹീർ സഖാഫി അധ്യക്ഷത വഹിച്ചു. ഡിവിഷൻ സെക്രട്ടറി നൗഷർ വാൻ എം എം പറമ്പ്, സയ്യിദ് അത്ഹർ കോളിക്കൽ എന്നിവർ സംസാരിച്ചു. ഹാഷിർ എസ്റ്റേറ്റ് മുക്ക്, ആദിൽ ഫൗസി, ഫവാസ് സഖാഫി, സ്വബീഹ് മുഈനി എന്നിവർ സംബന്ധിച്ചു.

ജൂലൈ 1 മുതൽ 5 വരെ നടക്കുന്ന സാഹിത്യോത്സവിൽ 10 ഡിവിഷനുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിഭകളുടെ കലാ മത്സരങ്ങൾക്ക് പുറമെ, സാഹിത്യ ക്യാമ്പ്, സെമിനാർ, പുസ്തകോത്സവം, ആത്മീയ സമ്മേളനം, വിവിധ വിഷയങ്ങളിലുള്ള സെഷനുകൾ എന്നിവ നടക്കും.

Share this news
WhatsApp Tweet