പൂനൂർ നബി സ്നേഹ റാലി
പതിറ്റാണ്ടുകളായി പൂനൂരിൽ നടത്തിവരാറുള്ള നബിദിന റാലി റബീഉൽ അവ്വൽ 12ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് നടത്താൻ ഇശാഅത്ത് സ്‌കൂളിൽ ചേർന്ന സ്വാഗത സംഘ യോഗം തീരുമാനിച്ചു. അസർ നിസ്‌കാര ശേഷം മർകസ് ഗാർഡൻ പരിസരത്തുനിന്ന് സ്‌കൗട്ട് ; ദഫ് , അറബനമുട്ട് സംഘങ്ങളുടെ അകമ്പടിയോടെ ആരംഭിച്ചു പൂനൂർ ടൗണിൽ സമാപിക്കുന്നതാണ് സമീപമഹല്ലുകളിൽ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികളും വിദ്യാർത്ഥികളും നബിസ്നേഹ റാലിയിൽ പങ്കെടുക്കുന്നതാണ്

