പൂനൂർ : സമസ്ത സെൻ്റിനറിയുടെ ഭാഗമായി പൂനൂർ സോൺ സംഘടിപ്പിച്ച സെൻ്റിനറി കോൺക്ലേവ് പൂനൂർ ഇശാഅത്ത് ഓഡിറ്റോറിയത്തിൽ നടന്നു. ഉച്ചക്ക് രണ്ടിന് മുതൽ നടന്ന സംഗമം കേരള മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ടി കെ അബ്ദുറഹ്മാൻ ബാഖവി മടവൂർ ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത് പൂനൂർ സോൺ പ്രസിഡണ്ട് എ കെ അബൂബക്കർ മുസ്‌ലിയാർ കട്ടിപ്പാറ അധ്യക്ഷത വഹിച്ചു. വി പി എം ഫൈസി വില്യാപള്ളി, അവേലത്ത് സയ്യിദ് അബ്ദുല്ലത്വീഫ് അഹ്ദൽ, ജി അബൂബക്കർ, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, സി എം യൂസുഫ് സഖാഫി, സി എ അഹമ്മദ് റാസി എന്നിവർ സംസാരിച്ചു. വി ബീരാൻകുട്ടി ഫൈസി, പി കെ അബ്ദുന്നാസർ സഖാഫി, വള്ളിയാട് മുഹമ്മദലി സഖാഫി എന്നിവർ സംബന്ധിച്ചു. സമസ്ത, കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം, എസ് എം എ തുടങ്ങിയ പ്രാസ്ഥാനിക കുടുംബത്തിലെ വിവിധ ഘടകങ്ങളിൽ നിന്നുള്ള ഭാരവാഹികൾ, ഇ സി അംഗങ്ങൾ പ്രതിനിധികളായി പങ്കെടുത്തു. പി കെ അബ്ദുൽ ഹമീദ് സഖാഫി സ്വാഗതവും എ പി അബ്ദുർ റഹ്മാൻ നന്ദിയും പറഞ്ഞു.
Generalപൂനൂർ സോൺ സെൻ്റിനറി കോൺക്ലേവ്
Aug 19, 2026·1 min read
Read More
